പാല്‍ വില വര്‍ധന ഉടനില്ല; പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും


തിരുവനന്തപുരം: മില്‍മ പാല്‍ വില വർധന തത്കാലത്തേക്ക് ഇല്ല. ചൊവ്വാഴ്ച നടന്ന മില്‍മ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലായിരുന്നു തീരുമാനം.
പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു. സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ മില്‍മയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
പാല്‍ വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങള്‍ സമിതി പഠിച്ച്‌ തീരുമാനമെടുക്കും.
സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. കാലിത്തീറ്റ സബ്സിഡി മൂന്ന് മേഖലാ യൂണിയൻ്റെ സാമ്ബത്തിക സ്ഥിതി അനുസരിച്ച്‌ വിതരണം ചെയ്യും.

Post a Comment

Previous Post Next Post