വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല്; കണ്ണൂരില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍


കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല് കണ്ടെത്തി. കണ്ണൂർ വളപ്പട്ടണത്താണ് സംഭവം. വളപട്ടണം-കണ്ണപുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് ട്രാക്കില്‍ കല്ല് വച്ച നിലയില്‍ കണ്ടത്.ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമാണോ എന്ന് കേരളാ പോലീസും റെയില്‍വെ പോലീസും പരിശോധിക്കും. കഴിഞ്ഞ ദിവസം വളപട്ടണം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് എര്‍ത്ത് ബോക്‌സ് മൂടിവെക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെടുത്തിരുന്നു.

Post a Comment

Previous Post Next Post