മൂന്ന് വർഷം മുൻപ് കാക്ക കൊത്തിക്കൊണ്ടു പോയ സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി. മഞ്ചേരി തൃക്കലങ്ങോട്ടാണ് അവിശ്വസനീയമായ സംഭവം നടന്നത്.
മരം വെട്ടുകാരൻ അൻവർ സാദത്തിനാണ് കാക്കയുടെ കൂട്ടില്‍ നിന്നും സ്വർണവള ലഭിച്ചത്. പിന്നീട് അത് വളയുടെ ഉടമയായ ഹരിതയില്‍ എത്തുകയായിരുന്നു.
മൂന്ന് വർഷവും അഞ്ച് മാസവും മുമ്ബാണ് ഹരിതയുടെ കണ്‍മുന്നില്‍ വച്ച് വള കാക്ക കൊത്തിക്കൊണ്ടുപോയത്. തുണി കഴുകുന്നതിനായി അലക്കുകല്ലില്‍ ഊരിവച്ചതായിരുന്നു. വളയുമായി കാക്ക പറന്നു പോകുന്നത് യുവതി കണ്ടിരുന്നു. പിന്നിട് പ്രദേശം ആകെ അരിച്ച് പെറുക്കി തെരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താൻ ആയില്ല.
ഹരിതയുടെ വീടിന് സമീപമുള്ള പുരയിടത്തില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടെയാണ് അൻവറിന് കാക്ക കൂട്ടില്‍ നിന്നും വള ലഭിച്ചത്. സ്വർണമാണെന്ന് മനസ്സിലായതോടെ അദ്ദേഹം ആഭരണം പ്രദേശത്തെ വായന ശാലയില്‍ ഏല്‍പ്പിച്ചു. വായനശാല നോട്ടീസ് ബോർഡില്‍ വളയുടെ ഫോട്ടോ കണ്ട അയല്‍ക്കാർ ഹരിതയെ വിവരം അറിയിക്കുകയായിരുന്നു. സ്വർണ്ണം വാങ്ങിയ രസീതും പഴയ ഫോട്ടോയും ഒത്തുനോക്കി ഹരിതയുടെതാണ് ഉറപ്പിച്ച ശേഷമാണ് വായനാശാല അധികൃതർ വള കൈമാറിയത്.
Post a Comment