30.33 ഹെക്ടറിലെ കൃഷി നശിച്ചു; 1.16 കോടിയുടെ നഷ്ടം


കണ്ണൂർ: കാലവർഷ കെടുതിയില്‍ ജില്ലയില്‍ 1.16 കോടിയുടെ കൃഷി നാശം. 30.33 ഹെക്ടറിലെ കൃഷി നശിച്ചു. മേയില്‍ ആരംഭിച്ച കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശം നേരിട്ടത് വാഴ കൃഷിക്കാണ്.എടക്കാട് ബ്ലോക്കില്‍ 0.73 ഹെക്ടറിലായി 137104 രൂപയുടേയും ഇരിക്കൂർ ബ്ലോക്കില്‍ 1.93 ഹെക്ടറിലായി 1543400 രൂപയുടേയും ഇരിട്ടിയില്‍ 2.47 ഹെക്ടറിലായി 222900 രൂപയുടേയും കല്യാശേരിയില്‍ 0.72 ഹെക്ടറിലായി 501000 രൂപയുടേയും കൂത്തുപറന്പ ബ്ലോക്കില്‍ 30550 രൂപയുടേയും പാനൂർ ബ്ലോക്കില്‍ 0.01 ഹെക്ടറിലായി 607000 രൂപയുടേയും തളിപ്പറന്പ് ബ്ലോക്കില്‍ 7.07 ഹെക്ടറിലായി 749960 രൂപയുടേയും കണ്ണൂർ ബ്ലോക്കില്‍ 0.4 ഹെക്ടറിലായി 100000 രൂപയുടേയും പേരാവൂർ ബ്ലോക്കില്‍ 2.0 ഹെക്ടറിലായി 2410000 രൂപയുടേയും നാശനഷ്ടമുണ്ടായി. കൃഷി നാശം സംബന്ധിച്ച അവസാന കണക്കെടുപ്പ് നടന്നു വരികയാണ്.

നഷ്ടപരിഹാരം ഇൻഷ്വർ
ചെയ്ത കൃഷിക്കു മാത്രം

കാലവർഷകെടുതിയില്‍ കൃഷി നാശം നേരിട്ട കർകരില്‍ ഇൻഷ്വർ ചെയ്ത കർഷകർക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഇൻഷ്വറൻസ് ചെയ്യാത്ത കർഷകർക്ക് കൃഷി നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കില്ല. മുൻ വർഷങ്ങളില്‍ ഇൻഷ്വർ ചെയ്യാത്ത കാർഷിക വിളകള്‍ക്കും സർക്കാർ നഷ്ടപരിഹാരം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post