ഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 25 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
ഈ പ്ലാറ്റ് ഫോമുകളില്‍ നിന്നുള്ള ആക്സസ് ഇല്ലാതാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
2000 ലെ ഐ.ടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒ.ടി.ടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Post a Comment