കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേർ അറസ്റ്റില്‍. 40 കാരിയായ റസീനയെയാണ് ദിവസങ്ങള്‍ക്ക് മുമ്ബില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ മമ്ബറം സ്വദേശി റഫ്നാസ്, മുബഷിർ, ഫൈസല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമർശിച്ച മൂന്നുപേരെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)
Post a Comment