ഓപ്പറേഷൻ സിന്ധു; ആദ്യവിമാനം ഡല്‍ഹിയിലെത്തി

ഡല്‍ഹി: സംഘർഷത്തെ തുടർന്ന് ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനില്‍നിന്ന് 110 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയിലെത്തിയത്.തിരിച്ചെത്തിയവരെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തില്‍ എത്തിയിയിരുന്നു. ആദ്യ സംഘത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനില്‍ നിന്നും 12 മലയാളി വിദ്യാർഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഇവർ വരും ദിവസങ്ങളില്‍ മടങ്ങിയെത്തുമെന്ന് അധികൃതർ വ്യകത്മാക്കി. ഇസ്രയേല്‍ - ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊർജിതമാക്കിയിരിക്കുകയാണ്. ടെഹ്റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാ‌ർഥികളെ ഒഴിപ്പിച്ചു.

ചിലർ സ്വമേധയാ ടെഹ്റാനില്‍നിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാന്‍റെയും അസർബൈജാന്‍റെയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post