മാലിന്യം വലിച്ചെറിയുന്നത് കണ്ടോ ? തെളിവ് നല്‍കൂ, പിഴയുടെ നാലിലൊന്ന് പാരിതോഷികം


മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ മടിച്ച് നില്‍ക്കേണ്ട. തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്താല്‍ പിഴത്തുകയുടെ നാലിലൊന്ന് പരാതിക്കാരന് പാരിതോഷികമായി നല്‍കും.

2,500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കി, തെളിവുകളോടെ വിവരം നല്‍കുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നു എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

9446700800 എന്ന വാട്സാപ് നമ്പറില്‍ പരാതി അയക്കാം.

Post a Comment

Previous Post Next Post