കണ്ണൂര്‍: കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ എത്തി വൈദികൻ നേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയാണ് അറസ്റ്റിലായത്.
ധനസഹായം ചോദിച്ചെത്തിയ ആളാണ് വൈദികൻ നേരെ ആക്രമണം നടത്തിയത്.
സംഭവത്തില്‍ കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളാണ് പിടിയിലായത്. വൈദികൻ നല്‍കിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വൈദികന്റെ വലതു കൈയ്ക്കും വയറിനും ആണ് കുത്തേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്ക് ഗുരുതരമല്ല.
Post a Comment