തേര്‍ത്തല്ലി-മൗവ്വത്താനി റോഡ് ചെളിക്കുളമായി

പെരുമ്പടവ്: തേർത്തല്ലി-മൗവ്വത്താനി റോഡ് ചെളിക്കുളമായി. നേരത്തെ തന്നെ തകർന്നു തുടങ്ങിയ റോഡ് മഴ ശക്തമായതോടെയാണ് ചെളിക്കുളമായത്.ഇതോടെ കാല്‍നടയാത്ര പോലും ദുഷ്കരമായി. റോഡ് തകർന്നതോടെ ടാക്സി വാഹനങ്ങള്‍ ട്രിപ്പ് പോകാൻ മടിക്കുകയാണ്. പ്രദേശത്തെ ചെങ്കല്‍ ക്വാറികളില്‍ നിന്ന് ചെങ്കല്ലുമായി പോകുന്ന ലോറികളാണ് റോഡിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്നാണ് പരാതി.

വർഷങ്ങള്‍ക്ക് മുന്പ് മലയോര വികസന ഏജൻസിയില്‍ പെടുത്തി ടാറിംഗ് നടത്തിയിരുന്നതാണ്. ആലക്കോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ചുഭാഗം ടാറിംഗ് നടത്താറുണ്ട്. എന്നാല്‍, ഏറെ താമസിക്കാതെ റോഡ് തകരുകയാണ് പതിവാണ്. തിമിരി, പെരുമ്ബടവ്, ചെറുപാറ, പാടിച്ചാല്‍ പ്രദേശങ്ങങ്ങളെ തേർത്തല്ലിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post