ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടൻ പുനരാരംഭിക്കും; എയര്‍ഇന്ത്യ

ഗള്‍ഫിലേക്കുള്ള വിമാന സർവീസുകള്‍ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതല്‍ വിമാന സർവീസുകള്‍ പുനരാരംഭിക്കും.ഘട്ടംഘട്ടമായി സർവീസുകള്‍ പഴയപടിയാക്കും. നാളെയോടെ മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച്‌ വരുന്നതുമായ വിമാന സർവീസുകള്‍ പൂർണ തോത് കൈവരിക്കും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും.
യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്കുമുള്ള സർവീസുകളും വേഗത്തില്‍ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തില്‍ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർവീസുകള്‍ നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്ബനികള്‍ വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post