ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുന്നു; ജൂലൈ ഒന്നുമുതല്‍ ട്രെയിൻ യാത്രയ്ക്ക് ചെലവേറും

ഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുന്നു. എസി ഇതര മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കുമെന്നാണ് സൂചന.എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് രണ്ടു പൈസയായിരിക്കും. 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകള്‍ക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല.

500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ വർധനവുണ്ടാകില്ല.

ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന തത്കാല്‍ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാക്കിയത്.

Post a Comment

Previous Post Next Post