നടുവിൽ: ചെമ്ബന്തൊട്ടി-നടുവില്‍ റോഡിലെ കൊക്കായിപാലം താത്കാലിക അപ്രോച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തോട്ടിലെ വെള്ളത്തിന്‍റെ കുത്തൊഴുക്ക് കാരണം റോഡ് ഒലിച്ചുപോയിരുന്നു.നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് സജീവ് ജോസഫ് എംഎല്‍എ ഇടപെട്ടതിനെ തുടർന്നാണ് കോണ്‍ക്രീറ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ബസുകളടക്കം കടന്നുപോയതിന് ശേഷം വലിയ ലോറി കയറിയപ്പോള്‍ റോഡിന്‍റെ അടിഭാഗത്ത് സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയതോടെയാണ് ശക്തമായ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോയത്. കൊക്കായിയില്‍ പാലം പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
കൊക്കായിയിലെ ദുരിതം കാരണം ചെമ്ബന്തൊട്ടി ടൗണ്‍ ഒറ്റപ്പെട്ടിരുന്നു. മറ്റ് റോഡുകള്‍ വഴി ചുറ്റികറങ്ങിയാണ് വാഹനങ്ങള്‍ ലക്ഷ്യത്തിലെത്തുന്നത്. സ്കൂള്‍ തുറന്നതോടെ രണ്ടു പാലങ്ങളുടെ അപ്രോച്ച് റോഡുകള്‍ തകർന്നതും ഗതാഗത സ്തംഭനവും വിദ്യാർഥികള്‍ക്കും സ്കൂള്‍ അധികാരികള്‍ക്കും ദുരിതമായത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കാലവർഷം കഴിഞ്ഞാലുടൻ ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിലെ യാത്രാദുരിതം പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികളും രാഷ്‌ട്രീയ പ്രതിനിധികളും.
Post a Comment