അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു; കേരളത്തില്‍ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതോടെ വിവിധ നദികളില്‍ പ്രളയ മുന്നറിയിപ്പ്.സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു. കാസർകോട്, ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാല്‍ (മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിലെ നദികളിലും തോണ്ടറ സ്റ്റേഷൻ പരിധിയിലെ മണിമലയാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിരാവരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരംത്ത് വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദികളിലും, കൊല്ലത്തെ കൊല്ലം പള്ളിക്കല്‍ നദിയിലും (ആനയടി സ്റ്റേഷൻ), പത്തനംതിട്ടയി. പമ്ബ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്ബ (മടമണ്‍ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നീ നദികളിലും, ഇടുക്കി മണക്കാട് സ്റ്റേഷൻ പരിധിയിലെ തൊടുപുഴയാറിലും യെല്ലോ അലർട്ടാണ്.
യെല്ലോ അലർട്ടുള്ള പ്രദേശങ്ങള്‍
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ), തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ) കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷൻ), കണ്ണൂർ : പെരുമ്ബ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ),കാസർകോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ). യാതൊരു കാരണവശാലും അലർട്ട പ്രഖ്യാപിച്ച നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും

Post a Comment

Previous Post Next Post