ഹോങ്കോങ്ങ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എഐ 315 എന്ന വിമാനമാണ് തിരിച്ചിറക്കിയത്.യാത്രാമധ്യേ പൈലറ്റ് സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞതോടെ ഹോങ്കോങ്ങില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ പരിശോധനാനടപടികള്‍ തുടരുകയാണ്.
അഹമ്മദാബാദ് അപകടമുണ്ടാക്കിയ ബോയിംഗിന്‍റെ ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനാപകടത്തിന് പിന്നാലെ ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട വിമാനങ്ങളില്‍ അടിയന്തരമായി പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
Post a Comment