ജൂൺ മാസത്തിലെ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും


സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കാത്തിരിക്കുന്നവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. ഈ മാസത്തെ പെൻഷൻ 20 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് മാസം 1600 രൂപയാണ് ലഭിക്കുക. കേന്ദ്ര സർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post