ആലക്കോട്: കാർ യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാ തത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ വൈദികൻ മരണപ്പെട്ടു. കോഴിക്കോട് നെല്ലിപ്പൊ യിൽ സ്വദേശി ഫാ. മൈക്കിൾ കരീക്കുന്നേൽ (77)ആണ് മരിച്ചത്. വിൻസൻഷ്യൻ സഭാംഗമാണ്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ടി.സി.ബി റോഡിൽ കാർത്തികപുരത്തിന് സമീപം എരുത്താമടയിൽ വച്ചാണ് സംഭവം. ഉദയഗിരിയിലെ ബന്ധുവീട്ടിലെത്തിയ ശേഷം മടങ്ങുകയായിരുന്നു ഫാ. മൈക്കിൾ. വെള്ളാട് സ്വദേശികളായ ബന്ധുക്കളും കാറിലുണ്ടാ യിരുന്നു. ഫാ. മൈക്കിളാണ് കാറോടിച്ചിരുന്നത്. ഇതിനിടെ അദേഹം കാറിൽ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ കുറ്റിയിലിടിച്ച്നിന്നതിനാലാണ് വലിയ അപകടമൊഴിവായത്. കൂടെയുണ്ടായിരുന്നവരും മറ്റുള്ളവരും ചേർന്ന് ഉടൻ കരുവൻചാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സംസ്‌കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം അങ്കമാലി മുന്നൂർപ്പിള്ളി വിൻസൻഷ്യൻ ആശ്രമത്തിൽ. ദീർഘകാലമായി വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ സേവനം അനുഷ്‌ഠിച്ചുവരിക യായിരുന്നു. നെല്ലിപ്പൊയി ലിലെ പരേതരായ ജോസഫി ൻ്റെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: പാപ്പച്ചൻ, ലീലാമ്മ ഇലവുങ്കൽ (മംഗ്ളൂരു), ജോസ്, മാത്യു, പരേതരായ പെണ്ണമ്മ തുരുത്തിയിൽ (വെള്ളാട്), കുഞ്ഞുഞ്ഞ് (ജീരകപ്പാറ), മേരി പുളിവേലിൽ (പുല്ലൂ രാംപാറ).
Post a Comment