മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച്‌ ടാറ്റ ഗ്രൂപ്പ്, പരിക്കേറ്റവരുടെ ചികിത്സ ചെലവും വഹിക്കും


ഡല്‍ഹി: അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ വിമാന സർവിസ് കമ്ബനി ഉടമകളായ ടാറ്റ ഗ്രൂപ്പ്.സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്.
അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 171 വിമാനമാണ് ടേക്ക് ഓഫിനു പിന്നാലെ തകർന്നു വീണത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കി യാത്രക്കാരെല്ലാം മരിച്ചതായാണ് വിവരം.
വിശ്വാസ് കുമാർ രമേശ് എന്ന യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ പൗരനാണ് വിശ്വാസ്. 'എയർ ഇന്ത്യ വിമാനം 171 ദുരന്തത്തില്‍ ഞങ്ങള്‍ വളരെയധികം ദുഃഖിതരാണ്. ഈ നിമിഷം നമ്മള്‍ അനുഭവിക്കുന്ന ദുഃഖം വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ മനസ്സും പ്രാർഥനയും' -ടാറ്റ ഗ്രൂപ്പ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.

Post a Comment

Previous Post Next Post