കൂട്ടുപുഴയില്‍ മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശി പിടിയില്‍


ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ മയക്കുമരുന്നുമായി തളിപ്പറമ്ബ് സ്വദേശിയായ യുവാവ് പിടിയില്‍. തളിപ്പറമ്ബ് കയരളത്ത് പറശ്ശിനി റോഡിലെ സല്‍വ മൻസിലില്‍ കെ.പി.
മുഹമ്മദ് സിജാഹിനെയാണ് (32) എക്സൈസ് ഇൻസ്പെക്ടർ എസ്. ശബരീദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്.
ഇയാളില്‍നിന്ന് 2.878 ഗ്രാം മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനും പിടിച്ചെടുത്തു. തിരുവനന്തപുരത്തും കണ്ണൂരും മുൻ ലഹരി കേസുകളില്‍ പ്രതിയായ മുഹമ്മദ് സിജാഹ് ജില്ലയിലെ രാസലഹരി ഇടപാടുകാരില്‍ പ്രധാന കണ്ണിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post