കണ്ണൂർ: ദക്ഷിണ റെയില്‍വേയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നൂതന ക്യാമറകള്‍ വരും. ഇന്റഗ്രേറ്റഡ് എമർജൻസി റെസ്പോണ്‍സ് മാനേജ്മെന്റ് പദ്ധതിയിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
പാലക്കാട് ഡിവിഷനില്‍ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍. ഇതിന് 3.40 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളില്‍ വീഡിയോ സർവൈലൻസ് സിസ്റ്റം (വിഎസ്‌എസ്) ആണ് വരുന്നത്. സ്ത്രീസുരക്ഷ മുൻനിർത്തി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അതിന് പുറമേയാണിത്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നൂതന സാങ്കേതികത്വമുള്ള 80 ക്യാമറകള്‍ക്കാണ് നിർദേശമുള്ളത്. എല്ലാ ചെറിയ സ്റ്റേഷനുകളിലും അഞ്ചുമുതല്‍ 10 വരെ ക്യാമറകള്‍ വരും. പ്ലാറ്റ്ഫോം മുഴുവനും ദൃശ്യമാകുന്ന രീതിയിലാണ് ക്രമീകരിക്കുക. റെയില്‍പ്പാളങ്ങളിലും പാലങ്ങളിലും സോളാർ ക്യാമറയും സ്ഥാപിക്കും.
Post a Comment