മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍


കോഴിക്കോട്: മുക്കത്ത് പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാരശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ ഗോതമ്ബ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്ബതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്.
വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തോട്ടുമുക്കം സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അനന്യ.

സംഭവത്തില്‍ മുക്കം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Post a Comment

Previous Post Next Post