വാഷിങ് മെഷീനുകളുടെ വരവിനു ശേഷമാണ് മണിക്കൂറുകളോളമുള്ള അലക്കലിന്റെ കഠിനാധ്വാനം ഒന്നു കുറഞ്ഞത്. എന്നാല് വാഷിങ് മെഷീനിന്റെ ഉപയോഗം തെറ്റായാല് തീര്ച്ചയായും വൈദ്യുതി ബില് കൂടുന്നതാണ്.
ഇപ്പോള് വിപണിയില് സാങ്കേതികവിദ്യയുടെ വികാസത്തോടെ, ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകള് ലഭ്യമാണ്. ആളുകള് അവരുടെ ബജറ്റ് അനുസരിച്ചാണ് മെഷീന് തെരഞ്ഞെടുക്കുന്നത്.
വാഷിങ് മെഷീനില് വസ്ത്രങ്ങള് എങ്ങനെ കഴുകണമെന്ന് അറിയാത്ത ആളുകള് പലപ്പോഴും തെറ്റുകള് വരുത്താറുണ്ട്. ഈ മെഷീനിന്റെ വൈവിധ്യത്തോടൊപ്പം വസ്ത്രങ്ങള് ലോഡ് ചെയ്യാനുള്ള അതിന്റെ ശേഷിയും വ്യത്യാസപ്പെടുന്നു. നിങ്ങള് മെഷീനില് കൂടുതല് വസ്ത്രങ്ങള് ഇടുന്നുണ്ടെങ്കില് അവ ശരിയായി വൃത്തിയാകുന്നുണ്ടോ അല്ലെങ്കില് ലോഡ് കൂടുതലാണോ എന്നതിനെ കുറിച്ചൊക്കെ അറിയണം. അല്ലാതെ വസ്ത്രം വൃത്തിയാവുകയുമില്ല കറന്റ് ബില്ല് കൂടുകയും ചെയ്യും.5 മുതല് 7 കിലോഗ്രാം വരെ ഭാരമുള്ള മെഷീനില് നിങ്ങള്ക്ക് 5 കിലോവരെ ഇടാം. അവിടുന്നങ്ങോട്ട് മെഷീനിന്റെ വലുപ്പത്തിനനുസരിച്ച് അളവും കൂട്ടാം. മെഷീനിന് 6 കിലോഗ്രാം ശേഷിയുണ്ടെങ്കില് നിങ്ങള്ക്ക് 810 ലൈറ്റ് വസ്ത്രങ്ങള് അതില് കഴുകാവുന്നതാണ്. അതില് ഷര്ട്ടുകള്, ടീഷര്ട്ടുകള് പോലുള്ള വസ്ത്രങ്ങള് ഉള്പ്പെടുത്താം. മെഷീനിന്റെ ഭാരം 9 കിലോയില് കൂടുതലാണെങ്കില് ചില ഭാരമുള്ള വസ്ത്രങ്ങള് ഉള്പ്പെടെ 14 മുതല് 16 വരെ വസ്ത്രങ്ങള് വരെ കഴുകാവുന്നതാണ്.
വാഷിങ് മെഷീനില് ഒരിക്കലും മുകളിലേക്ക് വെള്ളം നിറയ്ക്കരുത്. എപ്പോഴും പാത്രത്തിന്റെ നാലില് മൂന്ന് ഭാഗത്തു മാത്രമേ നിറയ്ക്കാവൂ. വസ്ത്രങ്ങള് അതില് ഇടുമ്ബോള് കൈകൊണ്ട് പരിശോധിക്കാം. അതില് സ്ഥലമുണ്ടോ ഇല്ലയോ എന്ന്. സ്ഥലമില്ലെന്ന് തോന്നിയാല് വസ്ത്രങ്ങള് എടുത്തു മാറ്റുക.ഒരിക്കലും വസ്ത്രങ്ങള് തിങ്ങി നിറയരുത്. അതായത്, അമിതഭാരം ഉണ്ടാകുന്ന തരത്തിലുള്ള തെറ്റ് വരുത്തരുത്. അമിതഭാരം ഉണ്ടാവുമ്ബോള് വസ്ത്രങ്ങള് ശരിയായി കഴുകാന് കഴിയില്ല. മെഷീനിന്റെ ശേഷിയേക്കാള് കൂടുതല് വസ്ത്രങ്ങള് വയ്ക്കുന്നത് മെഷീനിലെ ഭാരം വര്ധിപ്പിക്കുകയും വാഷിങ് മെഷീന് പെട്ടെന്ന് കേടുപാടുകള് സംഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല, വസ്ത്രങ്ങള് ശരിയായി കഴുകുകയുമില്ല. വൈദ്യുതി മാത്രമേ ഉപയോഗിക്കൂ.
Post a Comment