ഖത്തറിലുള്ള യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ വ്യോമഗതാഗതം പ്രതിസന്ധിയിലായി.
നിരവധി വിമാനങ്ങളാണ് കേരളത്തില്‍ നിന്നും ഇന്നും നാളെയുമായി റദ്ദാക്കിയത്. ഗള്‍ഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള സർവീസുകളും റദ്ദാക്കിയവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങള്‍ അടക്കം 11 വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള എട്ട് വിമാനങ്ങളും, കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്. പുലർച്ചെ മൂന്നു മണി വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊച്ചിയില്‍ 17 വിമാനങ്ങളാണ് റദ്ദാക്കിയത്. 20 ഓളം വിമാനങ്ങള്‍ സമയക്രമത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിയാല്‍ യാത്രികർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുൻകരുതലിൻ്റെ ഭാഗമായി വിമാനങ്ങള്‍ വൈകാനും റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാധ്യതയുണ്ട്. വിമാന കമ്ബനിയുടെ ഔദ്യോഗിക സൈറ്റ് വഴിയോ, എയർപോർട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡ് വഴിയോ യാത്ര ചെയ്യേണ്ട വിമാനത്തിന്റെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശത്തില്‍ പറയുന്നു. വിമാന കമ്ബനികള്‍ നല്‍കുന്ന ഇമെയില്‍, എസ്‌എംഎസ് സന്ദേശങ്ങള്‍ പിന്തുടരുക എന്നും സിയാല്‍ അറിയിച്ചു.
Post a Comment