കണ്ണൂർ: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി.സംഭവത്തിൻറെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂർ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുതല്‍ കണ്ണൂർ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടർന്ന് പുഴകളിലെല്ലാം ഒഴുക്ക് വർധിച്ചിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതി മുതലാണ്
തുടക്കമായത്. രണ്ടാംശനിയാഴ്ചയായതിനാല്‍ കൊട്ടിയൂരില്‍ ശനിയാഴ്ച വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജൂലായ് നാലുവരെ നീണ്ടുനില്‍ക്കുന്ന വൈശാഖോത്സവത്തില്‍ 30 ലക്ഷത്തോളം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.
Post a Comment