'ഇറാൻ-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍


ദേഹ: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതായും ഇരുപക്ഷവും ഇനിയിതു ലംഘിക്കരുതെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.തത്കാലത്തേക്ക്' വെടിനിർത്തല്‍ നിലവില്‍ വന്നതായി ഇറാനും സ്ഥിരീകരിച്ചു.
വെടിനിർത്തല്‍ ധാരണയായതായി ട്രംപ് ചൊവ്വാഴ്ച പുലർച്ചെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനു ശേഷവും ഇരു രാജ്യങ്ങളും പരസ്പരം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, വെടിനിർത്തല്‍ കരാർ നിലവില്‍ വരാൻ നിശ്ചയിച്ചിരുന്ന സമയപരിധിക്കു മുൻപ് അവസാന റൗണ്ട് ആയുധ പ്രയോഗങ്ങള്‍ നടത്തുകയാണുണ്ടായത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഇസ്രയേല്‍ ആദ്യം ആക്രമണം നിർത്തുമെന്നും അതിനു ശേഷം ഇസ്രയേലും അവസാനിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാറൊന്നും ധാരണയായിട്ടില്ലെന്നാണ് ഇറാൻ ആദ്യം പ്രതികരിച്ചതെങ്കിലും, അവസാന മിനിറ്റ് വരെ പൊരാടിയ സൈനികർക്ക് നന്ദി പറയുന്ന സന്ദേശവും പിന്നാലെ വന്നു. ഇസ്രയേല്‍ തുടങ്ങിയ ആക്രമണം അവർ അവസാനിപ്പിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് യുദ്ധം തുടരാൻ താത്പര്യമില്ലെന്ന പ്രഖ്യാപനവും വന്നു.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തല്‍ ധാരണയായതെന്നും, മറ്റാർക്കും അതിനു സാധിക്കുമായിരുന്നില്ല എന്നുമാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. ഇറേനിയൻ നേതാക്കളുമായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ചർച്ച നടത്തി.

Post a Comment

Previous Post Next Post