കണ്ണൂർ : ചെങ്ങളായിയില്‍ നടുറോഡില്‍ കോട്ടണ്‍ കുഴി രൂപപ്പെടാൻ കാരണം സോയില്‍ പൈപ്പിങ് ആണെന്ന് സംശയം. വിദഗ്ധ പരിശോധന നടത്താനായി ജിയോളജി വകുപ്പ്‌ഉദ്യോഗസ്ഥരും, ജില്ലാ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറും സ്ഥലത്തെത്തി.
കിണറിന് സമാനമായ ഭീമൻ കുഴി കണ്ടെത്തിയത് കരിവെള്ളൂർ - കാവുമ്ബായി റോഡിലെ പനങ്കുന്ന് ഭാഗത്തായാണ്. ചെറിയൊരു വിള്ളല്‍ പിന്നീട് വലിയ കുഴി ആയി മാറുകയായിരുന്നു. നിലവില്‍ ഇതിന് അഞ്ച് മീറ്ററിലേറെ ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Post a Comment