ബംഗളൂരു: ഐപിഎല്‍ കിരീട ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു.മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. 15 പേർക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബോധരഹിതരായി നിലത്തുവീണ് ആളുകള്‍ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചത്. ടീം അംഗങ്ങള്‍ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്.
Post a Comment