കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: അറിയിപ്പ്


കൊട്ടിയൂർ : ശ്രീ കൊട്ടിയൂർ മഹക്ഷേത്രത്തിലെ 2025 ാം ആണ്ടത്തെ വൈശാഖ മഹോത്സവം നടന്നു കൊണ്ടിരിക്കെ കാലവർഷം കനത്തിരിക്കയാല്‍ വാവലി ഇടവാവലി പുഴകളില്‍ ജലനിരപ്പ് കൂടിയതിനാലും പുഴകളില്‍ അടിയൊഴുക്കുള്ളതിനാലും ഭക്ത ജനങ്ങള്‍ പുഴകളില്‍ നിന്ന് കുളിക്കുമ്ബോള്‍ പൊലീസ് കെട്ടിയ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം കുളിക്കേണ്ടതാണെന്നും പുഴ മുറിച്ചു കടക്കുവാൻ പാടുള്ളതല്ലെന്നും അറിയിക്കുന്നു.അതോടൊപ്പം നാളെ 17/06/2025-ാം തീയ്യതി ഇളന്നീർ വെപ്പ് ആയതിനാല്‍ പുഴയില്‍ വലിയ കുത്തൊഴുക്കുള്ളതിനാല്‍ ഇളനീർകാർ പരമ്ബരാഗതമായ വഴി ഒഴിവാക്കി പാലം വഴി അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിക്കേണ്ടതാണെന്ന് അറിയിക്കുന്നു.കൂടാതെ ഭക ജനങ്ങള്‍ പരമാവധി അവധി ദിവസങ്ങളില്‍ വരാതെ മറ്റു ദിവസങ്ങളില്‍ ക്ഷേത്ര ദർശനം നടത്തുന്നതിന് തിരഞ്ഞെടുക്കണമെന്നും പ്രസ്സ് റിലീസില്‍ പേരാവൂർ പോലീസ് DYSP യും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്നവർ ദേവസി ജീവനക്കരുടെയും പോലീസിന്റെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post