കൊട്ടിയൂർ : കൊട്ടിയൂരില്‍ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്.പേരാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്‌സ് പുഴയില്‍ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Alakode News
0
Post a Comment