പാലക്കാട് മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെൻ്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോളില്‍ കമ്ബി കഷ്ണം കണ്ടെത്തി


പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോളില്‍ കമ്ബി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് ഹെല്‍ത്ത് സെൻ്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്ബി കഷ്ണം കണ്ടെത്തിയത്.മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്ബി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്ബനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
അതേസമയം, സംഭവത്തില്‍ നഗരസഭയും പരാതി നല്‍കും. മരുന്ന് കമ്ബനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നല്‍കാനൊരുങ്ങിയത്.

Post a Comment

Previous Post Next Post