ബാത്ത്റൂം ഫിറ്റിംഗ്സിന്‍റെ പണവുമായി മുങ്ങിയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂർ: വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇടപാടുകാരന് സാധനങ്ങള്‍ എത്തിച്ചുനല്‍കിയ ശേഷം പണവുമായി മുങ്ങിയ താത്കാലിക ജീവനക്കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.തിലാന്നൂർ സ്വദേശി സി. ഷംസീറിനെയാണ് (48) ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കാള്‍ടെക്സിലെ എബിസി എംപോറിയത്തില്‍ നിന്നും ഇടപാടുകാരന് സാധനങ്ങള്‍ എത്തിച്ച്‌ നല്കിയ ശേഷം പണവുമായി മുങ്ങി ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി പർശിനിക്കടവില്‍നിന്നു പ്രതി പിടിയിലാകുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെയാണ് പരാതിക്കാസ്പദമായ സംഭവം.

സ്ഥാപനത്തിന്‍റെ ബിസിനസ് ഡവലപ്പ്മെന്‍റ് ഓഫീസർ താവം പള്ളിക്കര പുതുവക്കലിലെ കെ.പി. സയ്യിദ് മുഹമ്മദാലിയുടെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. സംഭവ ദിവസം പ്രതി കെഎല്‍ 59 എസ് 4915 നമ്ബർ ഗുഡ്സില്‍ ഇടപാടുകാരനായി കൊണ്ടുപോയ 2,22,650രൂപയുടെ ബാത്റൂം ഫിറ്റിംഗ് സാധനങ്ങള്‍ ഇടപാടുകാരനെ ഏല്‍പ്പിച്ച്‌ പണം കൈപ്പറ്റിയ ശേഷം സ്ഥാപനത്തില്‍ അടയ്ക്കാതെ വഞ്ചിക്കുകയായിരുന്നു.

Post a Comment

Previous Post Next Post