4 ദിവസത്തിനിടെ 3000 രൂപയുടെ വര്‍ധന; സ്വർണ വില ഇത് എങ്ങോട്ട്?

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി നൽകി സംസ്ഥാനത്ത് ഇന്നും വില കൂടി. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 4 ദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് വില ഉയരാന്‍ കാരണം.

Post a Comment

Previous Post Next Post