മഴയുടെ ശക്തി കുറഞ്ഞു; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് വരുന്ന ഒരാഴ്ചക്കാലം തെക്കന്‍ കേരളത്തില്‍ മഴ കുറയുകയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. നാളെയും ഇതേ ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരും.
അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം അനുവദിച്ചെങ്കിലും ഇന്നു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കര്‍ണാടക തീരത്തും നിയന്ത്രണമുണ്ട്. കാറ്റിന്റെ വേഗം ഇന്നു മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ശക്തി പ്രാപിച്ചേക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് വരുന്ന ഒരാഴ്ചക്കാലം തെക്കന്‍ കേരളത്തില്‍ മഴ കുറയുകയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. നാളെയും ഇതേ ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരും.

Post a Comment

Previous Post Next Post