തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ലാൻഡ് ഫോണ്‍ ഉപേക്ഷിക്കുന്നു. കെഎസ്‌ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസില്‍ ലാൻഡ് ഫോണ്‍ ഒഴിവാക്കും.ലാൻഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍ വാങ്ങാനാണ് നിർദ്ദേശം.
യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈല്‍ നമ്ബർ ഡിപ്പോയില്‍ പ്രദർശിപ്പിക്കണം. ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ നമ്ബറില്‍ യാത്രക്കാർക്ക് ബന്ധപ്പെടാം.
Post a Comment