കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആണ്‍സുഹൃത്തെന്നും കുടുംബം

കണ്ണൂർ: കായലോട്- പറമ്ബായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിത്യസ്ത നിലപാടുകളുമായി പൊലിസും യുവതിയുടെ കുടുംബവും.
റസീനയുടെ ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്താണെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ആത്മഹത്യക്ക് കാരണമായത് സദാചാര ഗുണ്ടായിസം തന്നെയെന്ന നിലപാടിലാണ് പൊലിസ്. യുവതിയുടെ പണവും സ്വർണവും ആണ്‍സുഹൃത്ത് തട്ടിയെടുത്തിരുന്നു. ഇത് കുടുംബം അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് മരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.
പറമ്ബായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസല്‍, വി.കെ.റഫ്നാസ് എന്നിവരെയാണ് സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലിസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും മോറല്‍ പൊലിസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പറയുന്നു. നിലവില്‍ പൊലിസിന്റെ കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതർ മരിച്ച റസീനയുടെ ബന്ധുക്കളാണ്. ആണ്‍ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കളും പറയുന്നു.

Post a Comment

Previous Post Next Post