മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ 74.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ വിജയപ്രതീക്ഷയില്‍ സ്ഥാനാർഥികള്‍.2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്ബൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
പി.വി.അൻവർ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടല്‍ സിപിഎമ്മിനുമുണ്ട്. പോളിംഗ് വലിയ തോതില്‍ കൂടാത്തത് എം.സ്വരാജിന് അനുകൂലമാകുമെന്നാണ് നിഗമനം.
കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.വി.അൻവർ അവകാശപ്പെട്ടു. തന്‍റെ സ്വാധീന മേഖലകളില്‍ മികച്ച പോളിംഗ് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് പറഞ്ഞു.
പത്തു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നിലമ്ബൂരിന്‍റെ പുതിയ എംഎല്‍എ ആരാണെന്നറിയാൻ തിങ്കളാഴ്ചവരെ കാത്തിരിക്കണം.
Post a Comment