ഹൂട്ടിപ്പ് കരതൊടും, മഴ കനക്കും; വടക്കൻകേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കി.വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം.
വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താൻ ഇതിടയാക്കും.
ഹൂട്ടിപ്പ് കരതൊടും; മഴ കനക്കും
തെക്കൻ ചൈനാ കടലില്‍ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയില്‍ക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തില്‍ മഴ കനക്കുമെന്നാണ് കരുതുന്നത്.
ചുവപ്പ് മുന്നറിയിപ്പ് (അതിതീവ്രമഴ)
• 14-കണ്ണൂർ, കാസർകോട്
• 15-മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
• 16-മലപ്പുറം, കോഴിക്കോട്, വയനാട്

Post a Comment

Previous Post Next Post