ഡിൽ ഈസ്റ്റിലെ സംഘർഷം സ്വർണ വിലയിലും പ്രതിഫലിച്ചു. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിനാകട്ടെ 195 രൂപ വർധിച്ച് 9295 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാകട്ടെ ഒരു ലക്ഷം രൂപ പിന്നിടുകയും ചെയ്തു. 98,392 രൂപയായിരുന്നു കഴിഞ്ഞ ദിവസം. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 3,425 ഡോളർ നിലവാരത്തിലാണ്. ഭൗമരാഷ്ട്രീയ സംഘർഷം കൂടുന്ന സാഹചര്യത്തിൽ സുരക്ഷിത സുരക്ഷിതമായ ആസ്തിയിലേയ്ക്ക് നിക്ഷേപകർ മാറുന്നതാണ് സ്വർണത്തിന്റെ വിലവർധനവിന് പിന്നിൽ.
Post a Comment