മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി; അയല്‍വാസിക്കും പൊള്ളലേറ്റു

കാസർകോട്:  മകന്‍ ഉറങ്ങി കിടന്ന അമ്മയെ ചുട്ടു കൊന്നു. 
ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 
പ്രതി അയല്‍വാസി സ്ത്രീയെ വിളിച്ചു വരുത്തിയും തീ കൊളുത്തി. 
ഇവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
മഞ്ചേശ്വരം വോര്‍ക്കാടിയില്‍ ആണ് മകന്‍ അമ്മയെ തീ കൊളുത്തി കൊന്നത്. 
ഹില്‍ഡ ഡിസൂസ (60) ആണ് മരിച്ചത്.
 മകന്‍ മെല്‍വിന്‍ മൊണ്ടേര (38) സംഭവത്തിന് ശേഷം ഒളിവില്‍ പോയി. 
അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വില്‍ തീ കൊളുത്തിയെങ്കിലും പൊള്ളലുകളോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 
അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ലോലിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 
അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസം. 
ഒരു മകന്‍ കുവൈറ്റിലാണ്. 
പ്രതിക്കായി കര്‍ണാടകയില്‍ തിരച്ചില്‍ നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post