കണ്ണൂർ : കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടലുകൾ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ 16 സ്പിൽവേ ഷട്ടറുകളിൽ 13 എണ്ണം ആണ് നിലവിൽ തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റർ ആണ്.ബുധനാഴ്ച ഉച്ചയോടുകൂടി പഴശ്ശി ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നു കൊണ്ടേയിരുന്നതായി അദ്ദേഹം അറിയിച്ചു. കർണ്ണാടക ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതായി സംശയിക്കുന്നതരത്തിൽ വാർത്തകളും ഫോൺ കോളുകളും എത്തിയിരുന്നു.
പഴശ്ശി ഡാമിലെ ജലനിരപ്പ്; വളപട്ടണം പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ്
Alakode News
0
Post a Comment