ആറളത്ത് മിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു



കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയും മിന്നലും ഭീഷണിയായി തുടരുകയാണ്. മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെത്തുതൊഴിലാളിയായ രാജീവന്‍ ആണ് മരിച്ചത്.
കണ്ണൂര്‍ ആറളത്താണ് സംഭവം. കണ്ണീര്‍ ആറളം ഫാമിലെ പന്ത്രണ്ടാം ബ്ലോക്കിലെ ജീവനക്കാനാണ് രാജീവന്‍.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ടുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചാലക്കുടി, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ മഴ കനക്കുന്നതായാണ് റിപോര്‍ട്ട്. ഇടുക്കി ഹൈറേഞ്ചിലും ലോറേഞ്ചിലും മഴ കനക്കുകയാണ്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post