ഇനി മുതല്‍ വോട്ടര്‍ ഐഡി കാര്‍ഡ് ലിസ്റ്റില്‍ പേരു ചേര്‍ത്ത് 15 ദിവസത്തിനുള്ളില്‍ ലഭിക്കും


ഡല്‍ഹി: വോട്ടർ പട്ടികയില്‍ പേരു ചേർത്ത് 15 ദിവസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാർഡ് ലഭ്യമാക്കുമെന്നറിയിച്ച്‌ തിരഞ്ഞെടുപ്പ് കമീഷൻ.
നിലവില്‍ കാർഡ് ലഭിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കുന്നുണ്ട്. പുതിയ നടപടി ക്രമത്തില്‍ റിയല്‍ ടൈം ട്രാക്കിങ് സംവിധാനം ഉണ്ടാകും. ഇത് വഴി വോട്ടർക്ക് അവരുടെ കാർഡിന്‍റെ സ്റ്റാറ്റസ് അപ്പപ്പോള്‍ അറിയാൻ കഴിയും. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി കാർഡിന്‍റെ ഓരോ ഘട്ടത്തിലും വോട്ടർക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.തടസ്സമില്ലാത്ത ഡെലിവറിക്കായി തപാല്‍ വകുപ്പുമായി സംയോജിപ്പിച്ചുകൊണ്ട് ഐ.ടി മൊഡ്യൂള്‍ തയാറാക്കിയിരിക്കുന്നു. ഡേറ്റ സുരക്ഷ ഉറപ്പു വരുത്തി സർവീസ് ഡെലിവറി മെച്ചപ്പെടുത്താൻ വർക് ഫ്ലോ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
നാഷണല്‍ വോട്ടർ സർവീസ് പോർട്ടലില്‍ ഐഡി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. ആപ്ലിക്കേഷൻ നമ്ബറും പാസ് വേഡും ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത ശേഷം 'ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ്' എന്ന സെക്ഷനിലേക്ക് പോകും. ഇപ്പോള്‍ ഒരു ഒ.ടി.പി ലഭിക്കും. പിന്നീട് ഫോം 6 അല്ലെങ്കില്‍ ഫോം 6 എ പൂരിപ്പിക്കുമ്ബോള്‍ ലഭിക്കുന്ന റഫറൻസ് നമ്ബർ നല്‍കാം. ശേഷം നമ്മുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നല്‍കിയാല്‍ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാം.

Post a Comment

Previous Post Next Post