കണ്ണൂർ: വിവിധ ഓണ്‍ലൈൻ തട്ടിപ്പില്‍ ആറുപേർക്കായി 1,44,051 രൂപ നഷ്ടപ്പെട്ടു. ഗൂഗിള്‍ സെർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ച് ലഭിച്ച ലിങ്കില്‍ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും നല്‍കിയ കൂത്തുപറമ്ബ് സ്വദേശിക്ക് 44,000 രൂപ നഷ്ടപ്പെട്ടു.വ്യാജ റൂം ബുക്കിംഗ് വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്ത കണ്ണൂർ ടൗണ്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് 20,004 രൂപ. ബുക്കിംഗ് അഡ്വാൻസായി പണം അടപ്പിച്ച് റൂം നല്‍കാതെ പറ്റിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമില്‍ പരസ്യം കണ്ട് വാച്ച് വാങ്ങുന്നതിനായി വാട്ട്‌സ്‌ആപ് വഴി ചാറ്റ് ചെയ്ത് പണം നല്‍കിയ എടക്കാട് സ്വദേശിക്ക് 18,610 രൂപ നഷ്ടപ്പെട്ടു. പണം അയച്ച ശേഷം നല്‍കിയ പണമോ സാധാനമോ നല്‍കാതെ ചതിക്കുകയായിരുന്നു. ക്രെഡിറ്റ് കാർഡില്‍ നിന്നെന്ന വ്യാജേന വിളിച്ച് ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് കൂട്ടിത്തരാനെന്ന് പറഞ്ഞ് കാർഡ് വിവരങ്ങള്‍ കരസ്ഥമാക്കി കണ്ണൂർ ടൗണ്‍ സ്വദേശിയുടെ 12,348 രൂപ തട്ടിയെടുത്തു. എടക്കാട് സ്വദേശിയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ അക്കൗണ്ടില്‍ നിന്ന് 38,529 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി പാർട് ടൈം ജോലി ചെയ്യാൻ പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതിച്ചുവെന്ന് പരാതി.
Post a Comment