കരുവഞ്ചാല്‍ പുഴയില്‍ വീണ്ടും കൈയേറ്റം

നടുവില്‍ പഞ്ചായത്തിലെ കരുവഞ്ചാല്‍ പുഴയോരം കയേ്േറി സ്വകാര്യവ്യക്‌തി നടത്തിയ നിര്‍മാണപ്രവര്‍ത്തികള്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചു.ബലിപെരുന്നാള്‍ അവധിദിനമായ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഗവ. ഓഫീസുകള്‍ അവധിയായിരിക്കുമെന്നതു മുന്നില്‍ക്കണ്ടു നടത്തിയ നിര്‍മാണം പൊതുപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ബന്ധപ്പെട്ടവരെ വിവരം അറിയാക്കുകയും ചെയ്‌തതിനാല്‍ ഉച്ചയോടു കൂടിയാണ്‌ നിര്‍മാണം തടഞ്ഞത്‌. ഇറിഗേഷന്‍ സബ്‌ ഡിവിഷന്‍ അസി.എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
കുപ്പം പുഴയുടെ പ്രധാന കൈവഴിയായ കരുവഞ്ചാല്‍ പുഴ കിഴക്കന്‍ മലനിരകളില്‍ നിന്നും ഉണ്ടവിച്ച്‌ കരുവഞ്ചാല്‍ ടൗണിനു സമീപത്തുകൂടി ഒഴുകി പ്രധാന പുഴയില്‍ ചേരുകയാണ്‌. നടുവില്‍ ആലക്കോട്‌ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കരുവഞ്ചാല്‍ പുഴ വ്യാപകമായ കയേ്േറ്റങ്ങളുടെ ഫലമായി വീതി കുറയുകയും മാലിന്യനിക്ഷേപ ഫലമായി മലിനീകരിക്കപ്പെടുകയും ചെയ്യുകയാണ്‌. ഇപ്പോള്‍ നടന്ന നിര്‍മാണ പ്രവര്‍ത്തിക്കു സമീപത്തായി ഏതാനും മാസങ്ങള്‍ക്കു മുമ്ബ്‌ പുഴ കയേ്േറി മതില്‍ നിര്‍മിച്ചിരുന്നു. കരുവഞ്ചാല്‍ പുഴ പുറംപോക്കിലെ മരങ്ങള്‍ മുറിച്ചു നീക്കുകയും മണ്ണിട്ടു നികത്തുകയുമാണ്‌ ചെയ്യുന്നത്‌. പുഴയിലെ കയേ്േറ്റത്തിനെതിരെ പരിസ്‌ഥിതി, സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്‌. കരുവഞ്ചാല്‍ ടൗണില്‍ പുഴയുടെ നീരുറവുകള്‍ മണ്ണിട്ട്‌ നികത്തി മതിലുകള്‍ കെട്ടിക്കൊണ്ടു നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന്‌ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ്‌ മിഷന്‍ (എന്‍.എച്ച്‌.ആര്‍. ഇ.എം) ആലക്കോട്‌ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ നിലവില്‍ നടുവില്‍ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, തളിപ്പറമ്ബ്‌ ആര്‍.ഡി.ഒ. വെള്ളാട്‌ വില്ലേജ്‌ ഓഫീസര്‍ എന്നിവര്‍ക്ക്‌ സംഘടന പരാതി നല്‍കിയിരുന്നു. കരുവഞ്ചാല്‍ ടൗണില്‍ പുഴയുടെ ഭാഗം സര്‍വ്വേ നമ്ബര്‍ 6/1, 6/2 എന്നീ നമ്ബറുകള്‍ ചേരുന്നിടത്താണ്‌ നിലവില്‍ കയേ്േറ്റം നടക്കുന്നത്‌. വെള്ളാട്‌, ആലക്കോട്‌ വില്ലേജുകളില്‍ നടക്കുന്ന കയേ്േറ്റങ്ങള്‍ കണ്ടുപിടിച്ച്‌ തടയുന്നതിനു ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട്‌ റവന്യൂ വകുപ്പ്‌ മന്ത്രിക്ക്‌ നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
കരുവഞ്ചാല്‍ ബസ്സ്‌റ്റാന്‍ഡ്‌ മുതല്‍ പാലം വരെ നടക്കുന്ന കയേ്േറ്റങ്ങള്‍ തടയുന്നതില്‍ തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‌ പരാതി നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ജയ്‌സണ്‍ ഡൊമനിക്‌ അധ്യക്ഷത വഹിച്ചു. ടി.വി. സൂരജ്‌, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
എ.വി. പ്രകാശന്‍ നടുവില്‍
ആലക്കോട്‌

Post a Comment

Previous Post Next Post