കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലില്‍ വീണു, കപ്പലിലുണ്ടായത് 40 പേർ


കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പല്‍ അപകടം. കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലില്‍ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ പടിഞ്ഞാറൻ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലില്‍ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ഷിപ്പ് സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post