കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം


കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കര്‍ഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാര്‍ഷിക വിളകളെ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു.


Post a Comment

Previous Post Next Post