നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്, 109-ാം റാങ്ക് മലയാളിക്ക്


ഡല്‍ഹി: നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തുവന്നു. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി.പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും.

രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേര്‍സെന്‍റൈലാണ് മഹേഷ് നേടിയത്. രണ്ടാം റാങ്കുള്ള മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്ക് 99.9999095 പേര്‍സെന്‍റൈലും മൂന്നാം റാങ്കുള്ള മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിക്ക് 99.9998189 പേര്‍സെന്‍റൈലുമാണുള്ളത്.

അതേസമയം, ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി.

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷന്‍, കൗണ്‍സിലിംഗ് ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.

Post a Comment

Previous Post Next Post