കാസര്‍കോട് പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു


കാസർകോട്:  കാസർകോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ.ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post