ആലക്കോട് ഒറ്റത്തെയിൽ തെങ്ങ് വീണ് വീടിന് വ്യാപകനാശം

 



ആലക്കോട്: കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീടിന് വ്യാപകനാശം നേരിട്ടു. ഒറ്റത്തെയിലെ പാറേക്കാട്ടിൽ സുനോജ് ജോസഫിൻ്റെ വീടിനാണ് നാശം നേരിട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. സമീപത്തെ പറമ്പിൽ നിന്ന തെങ്ങാണ് സുനോജിന്റെ വീടിന് മുകളിലേക്ക് വീണത്. ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയും അടുക്കള ഉൾപ്പെടെ രണ്ട് മുറികളും വീട്ടു സാധനങ്ങളും നശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ട്‌ടം നേരിട്ടു. ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്.

Post a Comment

Previous Post Next Post