കോഴിക്കോട്: പുതിയ കടവ് ബീച്ചിന് സമീപം ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബേപ്പൂർ സ്വദേശി ഷാജിറിന്റെയും അനുഷയുടെയും മകനെയാണ് ഇതര സംസ്ഥാനക്കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.സംഭവത്തില്‍ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇവർ പിടിച്ച് പൊക്കിയെടുത്ത് ചാക്കില്‍ കയറ്റാൻ നോക്കി. ഇത് കണ്ടുനിന്ന ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളമുണ്ടാക്കി. തുടർന്ന് നാട്ടുകാരെത്തി ബീച്ചിലേക്കോടിയ പ്രതികളെ പിടികൂടുകയായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment